2017 ഡിസംബർ 2, ശനിയാഴ്‌ച

ശ്രീ കുരുവേലി ഭഗവതീ ക്ഷേത്രം

ശ്രീ കുരുവേലി ഭഗവതീ ക്ഷേത്രം
കാങ്കോൽ -ചെറുപുഴ റോഡിൽ പുതിയറ റോഡ്‌ ജംഗ്ഷനിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് (പയ്യന്നൂരിൽ നിന്ന് 1 3  കിമി)
പ്രതിഷ്ഠ ദുർഗ്ഗ ഇരുപതാം നൂറ്റാണ്ട്
ദർശനസമയം 6 - 9 am  ;5. 3 0 - 8 pm

മുഖ്യ വഴിപാടുകൾ ചൊവ്വ വിളക്ക് ,നിറമാല,
പ്രസാദമായി രക്ത ചന്ദനവും പൂക്കളും  തണ്ണീരമൃത് 

ധനുവിലെ കാർത്തിക മുതൽ 7 ദിവസം പാട്ടുത്സവം
ഭരണം ട്രസ്റ്റ് ശ്രീ കുരുവേലി ഭഗവതീ ക്ഷേത്രംമാത്തിൽ 
 ഐതിഹ്യ -ചരിത്രത്തിലൂടെ 
മാടായിക്കാവിലെ അമ്മ ഒരിക്കൽ ഇവിടം സന്ദർശിച്ചു .
ഒരു മണിയാണി കുടുംബത്തിലെ പുരുഷന് പ്ലാവിന്റെ ചുവട്ടിലിരിക്കുന്ന അമ്മയെ കാണാനുള്ള ഭാഗ്യം ലഭിച്ചു ഇളനീർ നല്കിയാദരിച്ചു .ഇപ്പോഴും മണിയാണി വിഭാഗത്തിനു ഇവിടെ ചില അധികാരങ്ങളുണ്ട് നേത്ര രോഗം മാറ്റി ശാന്തി നല്കുന്ന അമ്മയെന്ന ഖ്യാതിയുണ്ട് 1942 ൽ അഗ്നിക്കിരയായി ,പുനർ  നിർമ്മിച്ചു .1991 ൽ HR &CEdepartment  ഏറ്റെടുത്തു .സോപാനത്തിന്റെ വശങ്ങളിൽ പൂമൊട്ടുകൾ വലിയബലത്തിന്റെപുരത്ത് വടക്ക് ഭാഗത്തായി മൂലസ്ഥാനമുണ്ട് ( പ്ലാവ് )ഇതിന്റെ വടക്കായി നാഗസങ്കല്പത്തിലുള്ള തറ .കൊട്ടാരത്തിൽ നിലവറ ഭഗവതിയുണ്ട് .വടക്കെ നാലമ്പലത്തിന്റെ തുടർച്ചയായി കണ്ണങ്ങാട്ട്‌ ഭഗവതിയും പുലത്തട്ട് ഭാഗവതിയുമുണ്ട്  .ദീപസ്തംഭം 1950 ലേതാണ് .പ്രതിഷ്ഠ വിഗ്രഹമല്ല മരത്തൂ ണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ